ഒളിച്ചോടാന്‍ വിസമ്മതിച്ച കാമുകനെ വീട്ടമ്മ പോലീസുകാര്‍ക്ക് മുന്നിലിട്ട് തല്ലി

July 14, 2016 |

കാണ്‍പുര്‍: തനിക്കൊപ്പം ഒളിച്ചോടാന്‍ വിസമ്മതിച്ച കാമുകനെ മൂന്നു കുട്ടികളുടെ അമ്മ പോലീസുകാര്‍ക്ക് മുന്നിലിട്ട് തല്ലി. കാണ്‍പുരിലെ ഗഞ്ജറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

സ്ത്രീ കാമുകനും അയല്‍ക്കാരനുമായ ബല്‍ജീത്തിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇരുവരെയും സ്‌റ്റേഷനിലെത്തിച്ചത്. ഭര്‍ത്താവിന്റെ മുന്നിലിട്ടായിരുന്നു കാമുകനെ സ്ത്രീ മര്‍ദ്ദിച്ചത്.

സ്‌റ്റേഷനിലെത്തി സ്ത്രീയോട് കാര്യം തിരക്കിയപ്പോഴാണ് പ്രണയത്തിന്റെ കാര്യം പറയുന്നത്. കുറച്ചുവര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടാന്‍ വിസമ്മതിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നും സ്ത്രീ പറഞ്ഞു. വിവാഹവാഗ്ദാനം നല്‍കിയശേഷം ലൈംഗികമായി ചൂഷണം ചെയ്തതായും ഇവര്‍ പറയുന്നു.

എന്നാല്‍, താന്‍ അത്തരമൊരു വാഗ്ദാനം നല്‍കിയിട്ടില്ലെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതോടെ ചെരിപ്പൂരി പോലീസിന് മുന്നിലിട്ടും സ്ത്രീ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സ്ത്രീ ബലാത്സംഗ പരാതി നല്‍കിയാല്‍ എഫ്‌ഐആര്‍ എടുക്കുമെന്ന് പോലീസ് പറഞ്ഞു.