വിദ്യാര്‍ഥിനിയുമായി ക്ലാസ്മുറിയില്‍ ലെസ്ബിയന്‍ സൗഹൃദം; അധ്യാപികയെ അറസ്റ്റ് ചെയ്തു

July 16, 2016 |

ക്ലാസ് മുറിയില്‍ തന്റെ വിദ്യാര്‍ഥിനിയുമായി ലെസ്ബിയന്‍ സൗഹൃദം പുലര്‍ത്തിയ അധ്യാപികയെ അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷത്തോളമായി വീട്ടിലും ക്ലാസ് മുറിയിലും വെച്ച് സൗഹൃദം തുടരുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ലൂസിയാനയിലെ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ ബോര്‍ഡ് പ്രസിഡന്റിന്റെ മകള്‍ കൂടിയായ നാക്വിന്‍ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനുപയോഗിച്ചെന്നാണ് ഇവര്‍ക്കെതിരായ കുറ്റം.

ഡീസ്ട്രീയന്‍ ഹൈസ്‌ക്കൂളിലെ ജോഗ്രഫി അധ്യാപികയാണ് നാക്വിന്‍. 2008നുശേഷം സ്‌കൂളില്‍ ഇത് നാലാമത്തെ അധ്യാപികയാണ് കുട്ടികളുമായുള്ള ലൈംഗികവിഷയത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.