രാജീവ് രവിയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നിവിന്‍ പോളി കൈ കോര്‍ക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും നെറ്റിയൊന്ന് ചുളിഞ്ഞിരിയ്ക്കും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജീവ് രവിയ്ക്കെതിരെ ചെറുതായെങ്കിലും നിവിന്‍ പോളി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. തന്റെ ഉറ്റ സുഹൃത്തും ഗുരുവുമായ വിനീത് ശ്രീനിവാസന് പിന്തുണ നല്കിക്കൊണ്ടായിരുന്നു അത്.
ശ്രീനിവാസനെതിരെ പ്രതികരിച്ച രാജീവ് രവി ചിത്രത്തില്‍ നിവിന്‍ പോളി, വിനീതുമായി തെറ്റുമോ?
