അറിയപ്പെടുന്ന പിന്നണി ഗായികയും ചാനല്‍ പരിപാടികളിലെ ശ്രദ്ധേയ സാന്നിധ്യവും ആയ താരം കേരളത്തിലെ ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണിയെന്ന് റിപ്പോര്‍ട്ട്. സംഘത്തില്‍ വേറേയും ചില സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മംഗളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രശ്മി നായരേയും രാഹുല്‍ പശുപാലനേയും കുടുക്കിയ ‘ഓപ്പറേഷന് ബിഗ് ഡാഡി’യുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ലഹരി ഉപയോഗത്തിന്റെ പേരില്‍ കുപ്രസിദ്ധയായ ഒരു യുവ നായികയും നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…..