മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായ പ്രേമത്തിലൂടെ ശ്രദ്ധേയയായ അനുപമ തെലുങ്കരുടെ ഇഷ്ട നടിയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം തുടര്‍ച്ചയായി അനുപമയ്ക്ക് തെലുങ്കില്‍ നിന്നും അവസരങ്ങള്‍ വന്നു.
ഇതിന് പിന്നാലെയാണ് തെലുങ്കിലെ യുവ സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ നായികയായി അനുപമ മറ്റൊരു തെലുങ്ക് ചിത്രം കരാറൊപ്പിട്ടതായി കേട്ടത്. ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ നിന്ന് അനുപമ പരമേശ്വരനെ പുറത്താക്കിയെന്ന്. സിനിമയില്‍ നിന്ന് പുറത്താക്കിയ വിവരം അണിയറപ്രവര്‍ത്തകര്‍ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നുവത്രെ. കാരണവുമുണ്ട്.