ഓണമെന്നാൽ ഓണസദ്യതന്നെ

September 9, 2016 |

ഓണമെന്നാൽ ഓണസദ്യതന്നെ. സദ്യയ്‌ക്കു വിഭവങ്ങൾ ഒരുക്കുന്നതിനും ഇലയിൽ നിരത്തുന്നതിനും കഴിക്കുന്നതിനും മാത്രമല്ല, കഴിച്ച് അവസാനിപ്പിക്കുന്നതിനുമുണ്ട് ചില കീഴ്‌വഴക്കങ്ങൾ. ഉപ്പ്, പുളി, മധുരം, എരിവ്, കയ്‌പ്പ്, ചവർപ്പ് തുടങ്ങിയ ആറുരസങ്ങളടങ്ങിയതാണു മലയാളിയുടെ സദ്യ. നിലത്തു ചമ്രം പടിഞ്ഞിരുന്നു വേണം സദ്യയുണ്ണാൻ. ഉണ്ണുന്ന ആളിന്റെ ഇടതുവശത്തായിരിക്കണം തൂശനിലയുടെ തുമ്പ്. പച്ചടി, കിച്ചടി, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, നാരങ്ങ, മാങ്ങ, ഇഞ്ചിക്കറി എന്നിങ്ങനെ ക്രമത്തിൽ രുചിക്കൂട്ടുകൾ വിളമ്പാം. ഇടത്തേ അറ്റത്ത് ഉപ്പേരിയും ശർക്കരപുരട്ടിയും പഴവും. കുത്തരിച്ചോറാണു കേമം

ഓണ വിഭവങ്ങളെ ക്കുറിച്ച്  ഇവിടെ  അറിയാം  വിശദമായി  http://specials.manoramaonline.com/Festival/2016/Onam/onasadhya/index.html